പുതിയ കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തുന്നത് അടക്കമാണ് പുതിയ ഉത്തരവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളിൽ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരവും ഉത്തരവിലുണ്ട്.
പൊതുപരിപാടികളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ട മുറികളിൽ നടക്കുന്ന പരിപാടികളിലും യോഗങ്ങളിലും പരാമവധി നൂറ് പേർ മാത്രം. കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നതിന് കൊവിഡ് പരിശോധനാ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം.
പരിപാടികളുടെ ദൈർഘ്യം രണ്ട് മണിക്കൂറിൽ കൂടരുത്. ഭക്ഷണം പായ്ക്കറ്റുകളിൽ നൽകാൻ ശ്രമിക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. യോഗങ്ങളും മറ്റും ഓൺലൈനിൽ സംഘടിപ്പിക്കാൻ ശ്രമിക്കണം. ആശുപത്രികളിലെ ഒപി തിരക്ക് ഒഴിവാക്കാൻ ഇ സഞ്ജീവനി ടെലിമെഡിസിൻ അടക്കമുള്ള സൗകര്യം ഉപയോഗപ്പെടുത്തണം
സിനിമാ തീയറ്ററുകളിലും ഹോട്ടലുകളിലും ഒരേ സമയം അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാനാവൂ. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കണം. മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലുകളും മേളകളും രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണം. ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. ഇഫ്താർ പാർട്ടികളിൽ ആളുകൾ കൂടരുത്