കോട്ടയം മെഡിക്കൽ കോളജിലെ തീപിടുത്തം; റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി
കോട്ടയം മെഡിക്കൽ കോളജിലെ ഉണ്ടായ തീപിടുത്തത്തിൽ ആരോഗ്യ മന്തി വീണ ജോർജ് റിപ്പോർട്ട് തേടി. നിർമാണത്തിലുരുന്ന കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സ്ഥലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
കെട്ടിടത്തിന്റെ രണ്ടാം നിലനിയിൽ നിന്നാണ് തീ പടർന്നത്. ആ സമയത്ത് ജോലി ചെയ്തിരുന്ന നിർമാണ തൊഴിലാളികൾ ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. വെൽഡിങ് സിലിണ്ടറിൽ നിന്നും തീപ്പിടിച്ചതാകാമെന്നാണ് വിലയിരുത്തൽ.
ഒൻപത് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ശക്തമായി പുകപടർന്നത്തോടെ കെട്ടിടത്തിന്റെ സമീപത്തെ ബ്ലോക്കിൽ ഉണ്ടായിരുന്ന 60 രോഗികളെ മറ്റ് സ്ഥലത്തേക്ക് മാറ്റിയിരുന്നു.