ഐഎൻഎല്ലിലെ തർക്കവുമായി ബന്ധപ്പെട്ട കേസ് ഇന്ന് കോടതി പരിഗണിക്കും
ഐഎൻഎല്ലിലെ തർക്കവുമായി ബന്ധപ്പെട്ട കേസ് ഇന്ന് കോടതി പരിഗണിക്കും. താത്കാലിക വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന പ്രൊഫ. എ പി അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി ആയിരുന്ന നാസർ കോയ തങ്ങളും സമർപ്പിച്ച അപേക്ഷയാണ് കോടതി പരിഗണിക്കുക.
സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടതായി കഴിഞ്ഞ വർഷം ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ പ്രഖ്യാപിച്ചിരുന്നു. തീരുമാനം തള്ളി വഹാബ് വിഭാഗം മുന്നോട്ട് പോയി. പുതിയ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു. തുടർന്ന് വഹാബ് വിഭാഗം പാർട്ടിയുടെ പേരും പാതകയും ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് എതിർ വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ അബ്ദുൽ വഹാബിനും നാസർ കോയ തങ്ങൾക്കും എതിരെ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.