സെക്രട്ടേറിയറ്റിൽ കമ്പ്യൂട്ടര്‍വത്ക്കരണം; തസ്തികകള്‍ റദ്ദാക്കുന്നു
സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഭാഗമായി തസ്തികകള്‍ നിര്‍ത്തലാക്കുന്നു. പൊതുഭരണ സെക്രട്ടേറിയറ്റിലെ 220 ഓഫിസ് അസിറ്റന്റ് തസ്തിക റദ്ദുചെയ്തു. ഈ തസ്തികകളിലേക്ക് ഇനി നിയമനമുണ്ടാകില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.
തസ്തികാ പുനര്‍നിര്‍ണയ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്പ്യൂട്ടര്‍ അസിസ്റ്റന്റുമാരുടെ തസ്തികയിലും നടപടിയുണ്ടാകും. കമ്പ്യൂട്ടര്‍വത്ക്കരണവും ഇ-ഫയലും സെക്രട്ടേറിയറ്റില്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് വിവിധ തസ്തികകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. നിലവിലുള്ള തസ്തികകള്‍ തുടരും. എന്നാല്‍ പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ല.