Saturday, January 4, 2025
Kerala

ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..ഇത് വിനായകന്റെ സിനിമ; ‘ജയിലറി’നെ പുകഴ്ത്തി വി ശിവൻകുട്ടി

ബോക്‌സ് ഓഫീസിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് നെൽസൺ ചിത്രം ‘ജയിലർ’. ആവേശം കൊടുമ്പിരി കൊള്ളുന്നതിനിടെ ചിത്രത്തെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലർ എന്ന് പറഞ്ഞ മന്ത്രി, ഇത് വിനായകന്റെ സിനിമ ആണെന്നും പറയുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു മന്ത്രി സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്.

“ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ..”, എന്നാണ് വി ശിവൻകുട്ടി കുറിച്ചത്. ഒപ്പം ജയിലറിൽ രജനികാന്തും വിനായകനും നേർക്കുനേർ വരുന്നൊരു ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. വിനായകനെ പുകഴ്ത്തി കൊണ്ടുള്ളതാണ് ഭൂരിഭാഗം കമന്‍റും.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

മുത്തുവേല്‍ പാണ്ഡ്യനൊപ്പം കട്ടയ്ക്ക് നിന്ന വര്‍മ്മയാണ് സമീപകാലത്തെ ഏറ്റവും മികച്ച വില്ലന്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ ജയിലറില്‍ വര്‍മ്മ എന്ന പ്രതിനായ വേഷത്തില്‍ ആണ് വിനായകന്‍ എത്തിയത്. ക്രൂരനായ വില്ലനൊപ്പം തന്നെ അദ്ദേഹത്തിന്‍റെ കോമഡിക്കും കയ്യടി ഏറെയാണ്.

ആദ്യം ഈ പ്രതിനായക വേഷത്തിനായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു. ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് പറഞ്ഞ ചില കാര്യങ്ങളായിരുന്നു ഇതിന് കാരണം. എന്നാല്‍ പലകാരണങ്ങളാലും മമ്മൂട്ടിയ്ക്ക് ജയിലറില്‍ ഭാഗമാകാന്‍ സാധിച്ചില്ല. പിന്നെയാണ് വിനായകനിലേക്ക് സംവിധായകന്‍ നെല്‍സണ്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *