Thursday, January 23, 2025
Kerala

സംസ്ഥാനത്ത് പുതിയ 30 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; 13 പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 30 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയിലെ പറളി (15, 19), മുതലമട (2), എരിമയൂര്‍ (10, 13), കണ്ണമ്പ്ര (8), ആലത്തൂര്‍ (14), തരൂര്‍ (7), അഗളി (9), മേപ്പാടി (9, 10, 11, 12), മുട്ടില്‍ (3, 16, 17 സബ് വാര്‍ഡ്), തിരുനെല്ലി (സബ് വാര്‍ഡ് 10), വെങ്ങപ്പള്ളി (സബ് വാര്‍ഡ് 1), തിരുവനന്തപുരം ജില്ലയിലെ എളകമന്‍ (6), മണമ്പൂര്‍ (9, 12), ചെമ്മരുതി (12), കോട്ടയം ജില്ലയിലെ കൂരോപ്പട (15), പാമ്പാടി (6, 17), കടുത്തുരുത്തി (3), എറണാകുളം ജില്ലയിലെ കുമ്പളം (16), തിരുവാണിയൂര്‍ (3, 13), മലയാറ്റൂര്‍- നീലേശ്വരം (1), ഇടുക്കി ജില്ലയിലെ ആലക്കോട് (1, 2, 3 സബ് വാര്‍ഡ്), തൊടുപുഴ (21, 22 സബ് വാര്‍ഡ്), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (11, 12), കൃഷ്ണപുരം (4), കോഴിക്കോട് ജില്ലയിലെ നെച്ചാട് (2), കാവിലുംപാറ (10), പത്തനംതിട്ട ജില്ലയിലെ പുറമറ്റം (2, 12, 13), അടാട്ട് (4, 11), കൊല്ലം ഇട്ടിവ (1, 2, 21), കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലപ്പടമ്പ് (14) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.

13 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (വാര്‍ഡ് 10), വണ്ണപുറം (1, 4, 17), പീരുമേട് (2, 6, 7, 10, 11, 12), കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (7, 12, 13), തൂണേരി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 15), അഴിയൂര്‍ (6, 10, 13, 15), നടത്തറ (12, 13), ചാലക്കുടി മുന്‍സിപ്പാലിറ്റി (33), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (11, 12), മുണ്ടക്കയം (12), വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (15, 23,24), ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് (10, 11), എറണാകുളം ജില്ലയിലെ രായമംഗലം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടെന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 540 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *