പ്രിയാ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി
പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രിംകോടതിയെ സമീപിച്ചു. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അധ്യാപക പരിചയം പ്രിയയ്ക്കില്ല. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും യു.ജി.സി. ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും സുപ്രിം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ യുജിസി ചൂണ്ടിക്കാട്ടി.
ഇതോടെ 2018-ലെ അസോസിയേറ്റ് പ്രൊഫസർ നിയമനവും ആയി ബന്ധപ്പെട്ട യു.ജി.സി. ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്നാണ് യു.ജി.സിയുടെ നിലപാട്.അതേസമയം, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സിയുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയാ വർഗീസിന് ഇല്ലെന്ന് യു.ജി.സി. നേരത്തെ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദം തള്ളിക്കൊണ്ടാണ് പ്രിയാ വർഗീസിന്റെ നിയമനം കേരള ഹൈക്കോടതി ശരിവച്ചത്.