Sunday, January 5, 2025
Kerala

നൂറ് ദിന കർമപരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; നടപ്പാക്കുന്നത് 2464.92 കോടിയുടെ പദ്ധതികൾ

 

പ്രകടന പത്രിക നടപ്പാക്കുന്നതിനായി നൂറ് ദിന കർമപരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയാണ് പദ്ധതി കാലയളവ്. 2464.92 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്

പൊതുമരാമത്ത്, റീബിൽഡ് കേരള, കിഫ്ബി എന്നിവയുടെ ഭാഗമായി പണം ചെലവഴിക്കും. പൊതുമരാമത്ത് 1519 കോടിയുടെ പദ്ധതികൾ പൂർത്തീകരിക്കും. 77,350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

25,000 ഹെക്ടർ ഭൂമിയിൽ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. കൊവിഡിൽ അനാഥരായ കുട്ടികൾക്കുള്ള സഹായധന വിതരണം ഉടൻ ആരംഭിക്കും. ഭൂനികുതി അടയ്ക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കും.

നിർധനരായ കുട്ടികൾക്ക് ഫോൺ വാങ്ങാൻ പലിശരഹിത വായ്പ നൽകും. ലൈഫ് മിഷൻ വഴി പതിനായിരം വീടുകൾ നൽകും. ഒക്ടോബർ രണ്ടിനുള്ളിൽ എല്ലാ വില്ലേജ് ഓഫീസുകളിലെ സേവനങ്ങളും ഓൺലൈൻ വഴിയാക്കും. അഞ്ച് വർഷത്തിനുള്ളിൽ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *