Thursday, January 9, 2025
Kerala

കിളിമാനൂരിൽ വീട് കുത്തിതുറന്ന് മോഷണം; 12 പവനും 50,000 രൂപയും കവർന്നു

കിളിമാനൂർ പോങ്ങനാട് വീട് കുത്തിതുറന്ന് മോഷണം. 12 പവന്റെ സ്വർണ്ണാഭരണങ്ങളും അമ്പതിനായിരം രൂപയും കവർന്നു. പോങ്ങനാട് ഇഎഫ് മൻസിലിൽ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇബ്രാഹിംകുഞ്ഞും കുടുംബവും രാവിലെ 8 മണിയോടെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു.

ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അലമാര തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പൂർണമായും തടിയിൽ പണിത ജനൽപാളി ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ വീട്ടിൽ കയറിയത്. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *