തലശ്ശേരിയിൽ ഓട്ടോയിൽ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; പ്രതി പിടിയിൽ
തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപം ഞായറാഴ്ച രാത്രി ഓട്ടോ റിക്ഷയിൽ നിന്ന് വീണു പരുക്കേറ്റ സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഗോപാലപേട്ടയിലെ ശ്രീധരിയെന്ന 51കാരിയാണ് കൊല്ലപ്പെട്ടത്
അയൽവാസിയും ഓട്ടോ ഡ്രൈവറുമായ ഗോപാലകൃഷ്ണനാണ് ശ്രീധരിയെ കൊലപ്പെടുത്തിയത്. ശ്രീധരിയുടെ തല ബലമായി ഓട്ടോയിൽ ഇടിപ്പിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് പിടികൂടി.