മലപ്പുറത്ത് സ്കൂൾ ബസിനു മുകളിലേക്ക് ബസ് മറിഞ്ഞു; ആറു വയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം കൊണ്ടോട്ടി, ആന്തിയൂർ കുന്നിൽ സ്കൂൾ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ മുത്തച്ഛനൊപ്പം ബൈക്കിൽ സഞ്ചരിച്ച ആറുവയസ്സുകാരി മരിച്ചു.
അൽപ്പസമയം മുൻപാണ് അപകടം സംഭവിച്ചത്. പുളിക്കൽ നോവൽ സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ നിയന്ത്രണം വിട്ടാണ് ബൈക്കിനു പുറത്തേക്ക് വീണത്. ഈ ബസിൽ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇവർക്ക് സാരമായി പരുക്കുകളില്ല. വിദ്യാർത്ഥികളെ എല്ലാം തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ബൈക്കിൽ ഉണ്ടായിരുന്ന കുട്ടി മരിച്ചു. ഹയാ ഫാത്തിമ എന്ന ആറുവയസ്സുകാരിയാണ് മരിച്ചത്. കുട്ടിയേയും ഒപ്പം തന്നെ കുട്ടിയുടെ മുത്തച്ഛനെയും കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നത്. മുത്തച്ഛൻ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ബസിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി.