Saturday, January 4, 2025
KeralaTop News

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,85,673 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം പെരുങ്കടവിള സ്വദേശി കൃഷ്ണന്‍കുട്ടി (57), നെല്ലിമൂട് സ്വദേശി തങ്കരാജന്‍ നാടാര്‍ (57), പ്ലാമൂട്ടുകട സ്വദേശി ജെറാള്‍ഡ് (63), ഊരൂട്ടമ്പലം സ്വദേശി മധു (55), ചിറയിന്‍കീഴ് സ്വദേശിനി ഡി. രാഹില (71), പോത്തന്‍കോട് സ്വദേശി ചക്രപാണി (75), കൊല്ലം മഞ്ഞപ്പാറ സ്വദേശി തോമസ് (71), കണ്ണനല്ലൂര്‍ സ്വദേശി കെ. ജോര്‍ജ് (88), ഫരീദിയ നഗര്‍ സ്വദേശിനി സൈനബ താജുദീന്‍ (54), പത്തനംതിട്ട റാന്നി സ്വദേശിനി അനിത (51), കോട്ടയം സ്വദേശി ഇബ്രാഹീം കുട്ടി (75), ചങ്ങനാശേരി സ്വദേശിനി ശാന്തി (37), കൂവപ്പള്ളി സ്വദേശി സെയ്ദലവി (72), കാഞ്ഞിരപ്പള്ളി സ്വദേശി വിനുകുട്ടന്‍ (27), എറണാകുളം മുരികുംപാടം സ്വദേശി ടി.ടി. ജോസഫ് (77), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി എം.കെ. ചന്ദ്രന്‍ (72), മുണ്ടൂര്‍ സ്വദേശി ശശിധരന്‍ (67), ഇരിങ്ങാലക്കുട സ്വദേശി ജോണി (57), പാലക്കാട് മണ്ണാര്‍കാട് സ്വദേശി ഹംസ (70), ചിറ്റിലഞ്ചേരി സ്വദേശിനി സൗമ്യ (35), തേങ്കുറിശി സ്വദേശിനി തങ്കമ്മ പണിക്കത്തിയാര്‍ (84), മലപ്പുറം സ്വദേശിനി ഫാത്തിമ (80), കോഴിക്കോട് അരൂര്‍ സ്വദേശി നാണു (58), കല്ലായി സ്വദേശി മൊയ്ദീന്‍ (79), കന്നുക്കര സ്വദേശി രവീന്ദ്രന്‍ (75), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് സെയ്ദ് (62), നടുവില്‍ സ്വദേശി കെ.പി. അഹമ്മദ് (86), മുണ്ടല്ലൂര്‍ സ്വദേശി പി.കെ. സുലൈമാന്‍ (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1742 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 759, തൃശൂര്‍ 685, മലപ്പുറം 645, ആലപ്പുഴ 628, എറണാകുളം 375, തിരുവനന്തപുരം 436, കൊല്ലം 425, കോട്ടയം 420, പാലക്കാട് 182, കണ്ണൂര്‍ 220, പത്തനംതിട്ട 180, വയനാട് 104, ഇടുക്കി 57, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 12 വീതം, മലപ്പുറം 9, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6698 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 580, കൊല്ലം 485, പത്തനംതിട്ട 175, ആലപ്പുഴ 559, കോട്ടയം 361, ഇടുക്കി 105, എറണാകുളം 1078, തൃശൂര്‍ 1088, പാലക്കാട് 413, മലപ്പുറം 545, കോഴിക്കോട് 798, വയനാട് 135, കണ്ണൂര്‍ 177, കാസര്‍ഗോഡ് 199 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 78,694 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,15,158 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,359 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,97,041 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,318 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2039 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *