ഡീസലും സെഞ്ച്വറിയടിച്ചു; 17 ദിവസത്തിനിടെ വര്‍ധിപ്പിച്ചത് 4 രൂപ 55 പൈസ
തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 100 കടന്നു. 100 രൂപ 11 പൈസയാണ് പാറശാലയിലെ ഡീസല്‍ വില. ഇടുക്കി പൂപ്പാറയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 05 പൈസയായി.
ഇന്ന് ഡീസലിന് 38 പൈസയും പെട്രോളിന് 32 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 104 രൂപ 92 പൈസയും ഡീസലിന് 98 രൂപ 23 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 99 രൂപ 85 പൈസയായി. പെട്രോളിന് 106 രൂപ 40 പൈസയാണ് ഇന്നത്തെ വില. കൊച്ചിയിൽ ഡീസല്‍ വില 97 രൂപ 95 പൈസയായി വര്‍ധിച്ചു. 104 രൂപ 42 പൈസയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില.
17 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 4 രൂപ 55 പൈസയും പെട്രോളിന് 2 രൂപ 99 പൈസയുമാണ് വർധിപ്പിച്ചത്.