Saturday, October 19, 2024
Kerala

സംസ്ഥാനത്ത് 11ാം തീയതി മുതൽ അതിശക്തമായ മഴക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ

 

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് നാളെ മുതൽ 15 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. 13ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

11ന് ന്യൂനമർദം രൂപപ്പെടുമെന്നാണ് സൂചന. അടുത്ത മൂന്ന് ദിവസങ്ങളിൽ ഒഡീഷ, ജാർഖണ്ഡ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലേക്ക് നീങ്ങും. പതിനൊന്നാം തീയതി തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളൊഴികെ മറ്റ് 11 ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. 12ന് തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published.