Saturday, January 4, 2025
Kerala

പെട്ടിമുടി ദുരന്തത്തിൽ മരണസംഖ്യ 42 ആയി

ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്ന് 16 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 28 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത്. ഇതിൽ 17 പേർ കുട്ടികളാണ്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

57 അംഗ എൻഡിആർഎഫ് ടീമും ഫയർ ഫോഴ്‌സ് അംഗങ്ങളും 50 അംഗ പ്രത്യേക സന്നദ്ധ സേനയും കോട്ടയത്ത് നിന്നുള്ള 24 അംഗ ടീമും തിരുവനന്തപുരത്ത് നിന്നുള്ള 27 അംഗ ടീമുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും ലോക്കൽ പോലീസിന്റെ 21 അംഗങ്ങളും ദ്രുത കർമ സേനയുടെ 10 അംഗങ്ങളും സംഭവസ്ഥലത്തുണ്ട്

ആരോഗ്യവകുപ്പിന്റെയും റവന്യു വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം മണ്ണിനടിയിൽ നിന്ന് മുഴുവനാളുകളെയും പുറത്തെടുക്കുന്നത് ദുഷ്‌കരമായിരിക്കുമെന്നാണ് സൂചന. അപകടത്തിൽപ്പെട്ടവർ പെട്ടിമുടി പുഴയിൽ ഒഴുകിപ്പോയിരിക്കാമെന്നും സംശയിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *