സ്മാർട്ട് മീറ്റർ പദ്ധതി; വൈദ്യുതി മന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ച് വൈദ്യുതി ബോർഡ്
സ്മാർട്ട് മീറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ച് വൈദ്യുതി ബോർഡ്. സ്മാർട്ട് മീറ്റർ പദ്ധതി ടെണ്ടർ നടപടികൾ നിർത്തിവയ്ക്കണമെന്ന ഉത്തരവാണ് അട്ടിമറിച്ചത്. വിദഗ്ധ സമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനം എടുക്കുന്നതുവരെ ടെണ്ടറിംഗ് നിർത്തണമെന്നായിരുന്നു ഉത്തരവ്.
ഏപ്രിൽ 11നാണ് മന്ത്രി കെ കൃഷ്ണൻ കുട്ടി ഇത്തരത്തിൽ ഉത്തരവ് നൽകിയത്. എന്നാൽ ഇത് അവഗണിച്ച് കെ.എസ്.ഇ.ബി ടെണ്ടർ ക്ഷണിക്കുന്നത് പൂർത്തിയാക്കി. സ്മാർട്ട് മീറ്റർ വന്നാൽ പ്രതിമാസം 150 രൂപ മുതൽ നിരക്ക് വർധിക്കുമെന്ന് സംഘടനകൾ പറയുന്നു. നാളെ സംഘടനകളുടെ സമരപ്രഖ്യാപന കൺവൻഷൻ നടക്കും.
smart meter kseb k krishnankutty