Thursday, January 9, 2025
Kerala

ബ്രഹ്മപുരത്ത് ജനം പ്രാണവായുവിനായി പരക്കം പായുന്നു; കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയാണ്?; വി മുരളീധരൻ

ബ്രഹ്മപുരം തീപിടുത്തില്‍ ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കൊവിഡ്കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയന്‍ ദുരന്തമുഖത്തേക്ക് തിരിഞ്ഞുനോക്കാത്തതെന്തെന്നും വി മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

മാലിന്യസംസ്ക്കരണത്തില്‍പ്പോലും നടത്തിയ ‘ബന്ധുനിയമനം’ വരുത്തിവച്ച ദുരന്തത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒളിച്ചോടാനാവില്ല. മധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് അഴിമതിയുടെ മാലിന്യം കവര്‍ന്നെടുക്കുന്നത്. ഈ തലമുറയുടെ മാത്രമല്ല , ആരോഗ്യത്തോടെ ജീവിക്കാനുള്ള വരുംതലമുറയുടെ അവകാശം കൂടിയാണ് കെടുകാര്യസ്ഥത ഇല്ലാതാക്കിയതെന്ന് മുരളീധരൻ കുറിച്ചു.

കമ്പനിയ്ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാര്‍ നല്‍കാന്‍ മുന്‍കയ്യെടുത്ത പിണറായി വിജയന്‍റെ മൗനം ദുരൂഹമാണ്. ആഴത്തില്‍ തിരഞ്ഞാല്‍ അഴിമതിയുടെ ദുര്‍ഗന്ധം തന്‍റെമേല്‍ നിന്നും വമിക്കും എന്നറിയുന്നതിനാലാണോ മൗനം പാലിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുരളീധരൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *