പാലക്കാട് പ്രവസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി
പാലക്കാട് പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. നല്ലേപ്പള്ളി സ്വദേശി അനിതയും നവജാതശിശുവുമാണ് മരിച്ചത്. പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലാണ് അനിതയുടെ സിസേറിയന്‍ നടന്നത്. രക്തസ്രാവം കൂടുതല്‍ ആയതിനാല്‍ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും അനിതയെ പ്രവേശിപ്പിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് യുവതി മരിച്ചത്.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.