കൊല്ലത്ത് പഞ്ഞിമിഠായിൽ കാൻസറിന് കാരണമായ റോഡമിൻ; നിർമാണകേന്ദ്രം അടപ്പിച്ചു
പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. വിഷയത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്റ്റേറ്റ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റ നേതൃത്വത്തിൽ പരിശോധന നടത്തും. നിരോധിത നിറങ്ങൾ ചേർത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തിൽ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവർത്തിച്ചിരുന്നത്. മിഠായി നിർമ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി.