ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് ലൈഫ് മിഷൻ സിഇഒ യുവി ജോസ് നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനക്ക് വരും. സർക്കാരിനും സിബിഐക്കും നിർണായകമാണ് കോടതിയുടെ തീരുമാനം
യൂനിടാക് എംഡി സന്തോഷ് ഈപ്പന്റെ ഹർജിയും ഇന്ന് പരിഗണിക്കുന്നുണ്ട്. സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ നിലനിൽക്കുന്നതല്ലെന്ന വാദമാണ് ലൈഫ് മിഷൻ ഉന്നയിക്കുന്നത്. രാഷ്ട്രീയലക്ഷ്യത്തോടെ അനിൽ അക്കരയെന്ന കോൺഗ്രസ് എംഎൽഎ നൽകിയ ഹർജിയിൽ തിടുക്കപ്പെട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നാണ് വാദം
വിദേശ സഹായ നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തി കോടതിയുടെ അനുമതിയോടെ മാത്രം രജിസ്റ്റർ ചെയ്യേണ്ട കേസാണിത്. ഇതേ വാദം തന്നെയാണ് സർക്കാരിനുമുള്ളത്.