നിലമ്പൂർ നഗരസഭയ്ക്ക് യുനെസ്‌കോയുടെ അംഗീകാരം
നിലമ്പൂർ നഗരസഭയ്ക്ക് യുനെസ്‌കോയുടെ അംഗീകാരം. നിലമ്പൂർ നഗരത്തെ യുനെസ്‌കോയുടെ ലേണിങ് സിറ്റി പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ട് നൽകിയ ശുപാർശ ജി.എൻ.എൽ.സി അംഗീകരിക്കുകയായിരുന്നു. കേരളത്തിൽനിന്ന് തൃശൂർ, തെലങ്കാനയിലെ വാറങ്കൽ എന്നിവയും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ നഗരങ്ങൾ ഈ പട്ടികയിൽ ഇടംപിടിക്കുന്നത് ആദ്യമാണ്.
ലോകത്തെ ചെറുതും വലുതുമായ 294 നഗരങ്ങൾ ഈ പട്ടികയിലുണ്ട്. 44 രാജ്യങ്ങളിലെ 77 നഗരങ്ങളെയാണ് പുതുതായി പട്ടികയിൽ ചേർത്തിരിക്കുന്നത്. അറബ് രാഷ്ട്രങ്ങളിൽ നിന്ന് റാസൽഖൈമ, ഷാർജ, യാംബു, ദോഹ, അൽദായൽ, അൽയറാൻ, ഇൻഡസ്ട്രിയൽ സിറ്റി എന്നിവയും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിവിധ രാജ്യങ്ങൾ തമ്മിലെ പരസ്പര സഹകരണമാണ് ഇതുവഴി സാധ്യമാകുന്നത്.