Monday, January 6, 2025
Kerala

വിസ്മയ കേസ്: എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കിരൺകുമാർ ഹൈക്കോടതിയിൽ

കൊല്ലം വിസ്മയ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺകുമാർ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി നാളെ പരിഗണിച്ചേക്കും.സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നാണ് ഹർജിയിലെ വാദം.

വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നൽകുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *