Thursday, January 9, 2025
Kerala

ഒടുവിൽ തീരുമാനമായി: കെ സുധാകരൻ കെ പി സി സി പ്രസിഡന്റ്

 

ഏറെ ദിവസത്തെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ തെരഞ്ഞെടുത്തു. രാഹുൽ ഗാന്ധി നേരിട്ടാണ് കെപിസിസി പ്രസിഡന്റായി നിയമിച്ച വിവരം കെ സുധാകരനെ അറിയിച്ചത്.

ഡൽഹിയും കേരളവും കേന്ദ്രീകരിച്ച് ഏറെ ദിവസങ്ങളായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി അണികളിൽ നിന്നുപോലും വിമർശനമുയർന്നതോടെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നിറങ്ങാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറായത്. ഇതിന് പിന്നാലെ കെ സുധാകരന് വേണ്ടിയുള്ള ചരടുവലികൾ ഗ്രൂപ്പ് തലത്തിൽ തന്നെ ആരംഭിച്ചിരുന്നു

താരിഖ് അൻവർ കേരളത്തിലെ നേതാക്കളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയപ്പോഴും എഴുപത് ശതമാനം പേരും സുധാകരനെയാണ് അനുകൂലിച്ചത്. അതേസമയം സുധാകരന്റെ കണ്ണൂർ ശൈലി പാർട്ടിക്ക് വിനയാകുമെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *