എഐ ക്യാമറ ഇടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി; കേരളത്തിൽ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി
കേരളത്തിൽ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ചീഫ് സെക്രട്ടറി വി പി ജോയിക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ അധിക ചുമതല നൽകി. റവന്യു ദുരന്തനിവാരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ജയതിലകിനെ ഐഎഎസ് – എക്സൈസ് – നികുതി വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ റാണി ജോർജ് ഐഎഎസ് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആകും.
എ ഐ ക്യാമറ ഇടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ റവന്യൂ- ദുരന്തനിവാരണ സെക്രട്ടറിയാക്കി. വിവാദത്തിൽ അന്വേഷണം പൂർത്തിയാകും മുമ്പേയാണ് സ്ഥാനമാറ്റം നൽകിയത്. കൂടാതെ, സുമൻ ബില്ല ഐഎഎസിന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല നൽകി. മുഹമ്മദ് ഹനീഷ് ഐ എ എസ് പുതിയ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ആരോഗ്യ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാൾ IAS റവന്യു- ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.