കണ്ണൂരിൽ കലക്ടർ വിളിച്ചു ചേർത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ വിളിച്ചു ചേർത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. കൊലക്കേസിൽ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കൾ യോഗം ബഹിഷ്‌കരിച്ചത്.
കൊലപാതകം നടന്ന് ഇത്രയും നേരമായിട്ടും നാട്ടുകാർ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ പിടികൂടാത്തത് പ്രതിഷേധാർഹമാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. സിപിഎം ഓഫീസുകൾ ആക്രമിച്ചുവെന്ന് പറഞ്ഞ് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിക്കുന്നുവെന്നൊക്കെ യുഡിഎഫ് നേതാക്കൾ ആരോപിച്ചു
എസ് എസ് എൽ സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും യുഡിഎഫുകാർ ആരോപിക്കുന്നു.