കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിക്ക് പരുക്ക്
തൃശൂർ കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്. കയ്പമംഗലം സ്വദേശി കോഴിശേരി നകുലന് (50) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മത്സ്യബന്ധനത്തിനു ശേഷം മീനുമായി കരയിലേയ്ക്ക് കയറുകയായിരുന്ന കോഴി പറമ്പിൽ ഗണേശൻ്റെ ഉടമസ്ഥതയിലുള്ള ആദിപരാശക്തി എന്ന ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
കരയോട് 50 മീറ്റർ അകലെ വെച്ച് തിരമാലയിൽപ്പെട്ട് മറിയുകയായിരുന്നു. നകുലനുൾപ്പെടെ ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. നകുലനെ കൂടാതെയുള്ള മറ്റുള്ളവർ അധികം പരുക്കേൽക്കാതെ രക്ഷപ്പെട്ടു.