Saturday, October 19, 2024
Kerala

കണ്ണൂരിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. രണ്ട് കാസർകോട് സ്വദേശികളും നാദാപുരം സ്വദേശിയുമാണ് പിടിയിലായത്.

ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി സാബിത്തിൽ നിന്നും 56 ലക്ഷം വില മതിക്കുന്ന 552 ഗ്രാം സ്വർണവും 675 ഗ്രാം ആഭരണങ്ങളും പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ നാദാപുരം സ്വദേശിയി നുറൂദ്ദീനിൽ നിന്ന് 72 ലക്ഷം രൂപ വില മതിക്കുന്ന 1472 ഗ്രാം സ്വർണമാണ് പിടികൂടിയത്

Leave a Reply

Your email address will not be published.