ബസിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ ആക്രമണം; ചില്ലടിച്ചു തകർത്തു
കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് തടഞ്ഞുനിർത്തി ചില്ലടിച്ചു തകർത്തു. ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരുക്കേറ്റു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം.
കൊടുവള്ളി – സിഎം മഖാം റൂട്ടിൽ സർവീസ് നടത്തുന്ന ഹിറ ബസിന് നേരെ ആണ് ആക്രമണം നടത്തിയിരിക്കുന്നത്. സമാന്തര സർവീസ് ചോദ്യം ചെയ്തതിനാണ് ആക്രമണം എന്ന് ബസ് ഡ്രൈവർ പറഞ്ഞു. കണ്ടാലറിയാവുന്ന ആളുകൾ ആണ് ആക്രമിച്ചത് എന്ന് ഡ്രൈവർ അജയ് വ്യക്തമാക്കി.
അതേസമയം ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത. ആരോഗ്യ നില മോശമായതിനെ തുടർന്ന് മൂന്ന് യുവാക്കളെയും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. വഴിയിൽ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്നാണ് യുവാക്കൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്.