തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ ഇന്ന് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് സ്ഥാനാര്‍ത്ഥികളില്‍ പലരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.
അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിനിടെ തിക്കും തിരക്കും ഉണ്ടായി. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ കേന്ദ്രത്തിലാണ് സാമൂഹിക അകലം പാലിക്കാതെ ഉദ്യോഗസ്ഥര്‍ എത്തിയത്. സംഭവം വാര്‍ത്തയായതോടെ പൊലീസ് ഇടപെട്ടു. ഡിസിപി ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി. റിട്ടേണിംഗ് ഓഫീസര്‍മാരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്ന് ഡിസിപി അറിയിച്ചു.