മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് തയ്യാറായില്ല, ആരോപണങ്ങളോട് പ്രതികരിച്ചില്ല: ഗവർണർ
തന്റെ ആരോപണങ്ങളോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല വി സിയുമായി ബന്ധപ്പെട്ട വിഷയമല്ല ഇപ്പോൾ പ്രധാനം. ദേശീയ പ്രാധാന്യമുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് പരസ്യമായി പറയാത്തത്. പ്രതിപക്ഷത്തിന് വിഷയത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും ഗവർണർ പറഞ്ഞു
പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ് തനിക്കെതിരെ തിരിക്കുന്നത്. ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് തയ്യാറായിട്ടില്ലെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വി സി നിയമനം, ഡി ലിറ്റ് വിഷയങ്ങളിലാണ് രാഷ്ട്രപതിയും സർക്കാരും തമ്മിൽ ഇടഞ്ഞത്. തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.