കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കും
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കാൻ സാധിക്കും. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സർവീസ് പുനരാരംഭിക്കാനാകുമെന്ന് വിലയിരുത്തുന്നു. വിമാനത്താവളത്തിലെ സുരക്ഷ സൗകര്യം സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഈ മാസം DGCA ക്ക് സമർപ്പിക്കും.
കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സുരക്ഷ നടപടികൾ വിലയിരുത്തിയത്. എയർ ഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേസ് പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ സർവീസ് നടത്തുന്നതിന് ആവശ്യമായ എല്ലാ സുരക്ഷയും കരിപ്പൂരിൽ തയ്യാറാണെന്ന് എയർപോർട്ട് അധികൃതർ വിമാനകമ്പനി പ്രതിനിധികളെ അറിയിച്ചു.