Sunday, January 5, 2025
Kerala

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, ​ഗുണങ്ങൾ ചെറുതല്ല

 

ആരോഗ്യകരമായ ഭക്ഷണം നമ്മു​ടെ ശരീരത്തിന്​ അത്യവശ്യമാണ്​. ഒരു ദിവസത്തേക്ക്​ ആവശ്യമായ മുഴുവൻ ഊർജവും​ പ്രാതലിൽ നിന്ന് ലഭിക്കുന്നു. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്.

എല്ലുകൾക്ക്​ ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമണ്​. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പരമാവധി ശ്രമിക്കുക.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അത്​ ഗ്യാസ്​ട്രോഇൻറസ്​റ്റിനൽ ഹോർമേണുകളെ ഉ‌ത്തേജിപ്പിച്ച്​ ഭക്ഷണത്തോടുള്ള ആസക്​തിയെ നിയന്ത്രിക്കാൻ തലച്ചോറിന്​ സിഗ്​നൽ നൽകും.

ശരീരം സുഗമമായി പ്രവർത്തിക്കാനാവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ ധാരാളമായി അടങ്ങിയതിനാൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത്​ എപ്പോഴും ഊർജ്ജസ്വലരാക്കി നിർത്തുന്നു. കൂടാതെ തലവേദന, അലസത, മയക്കം, ഇടയ്​ക്കുള്ള വിശപ്പ്​​ എന്നിവയെയും ഇല്ലാതാക്കുന്നു.

പ്രോട്ടീൻ കൂടുതലടങ്ങിയ പ്രാതൽ കഴിക്കുമ്പോൾ ഇടയ്ക്കിടെ വിശക്കില്ല. ഇതുമൂലം അനാവശ്യമായി ഭക്ഷണം കഴിക്കുന്നത്​ ഒഴിവാക്കാനും അതുവഴി ഭാരം കുറയ്ക്കാനും സാധിക്കും.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്​ കഴിക്കുന്നതെങ്കിൽ പഞ്ചസാരയുടെ അളവ്​ ​സന്തുലിതമായിരിക്കാൻ സഹായിക്കും. പ്രോട്ടീൻ കൂടുതലടങ്ങിയ പ്രാതൽ കഴിക്കുമ്പോൾ ഇടയ്ക്കിടെ വിശക്കില്ല.

 

 

 

Leave a Reply

Your email address will not be published. Required fields are marked *