‘ഐക്യവും സ്നേഹവുമുള്ള കുടുംബമായി നല്ല മാതൃകയാകണം’ പെസഹ ദിന സന്ദേശവുമായി ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി
കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ പെസഹ ദിന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി സിറോ മലബാര്‍ സഭ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കി ജീവിച്ചാൽ പോരാ മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. ഒരേ മനസ്സോടെ നിങ്ങാൻ ഏവർക്കും കഴിയണമെന്നും പെസഹ ദിന സന്ദേശമായി ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
നമ്മുടെ ജീവിതം നമുക്ക് വേണ്ടി മാത്രമുള്ളതല്ല, ഏവരും സഭയോടു ചേർന്ന് നിന്ന് ഐക്യത്തോടെ നീങ്ങണം. ഐക്യവും സ്നേഹവുമുള്ള സഭാ സമൂഹവും കുടുംബവുമായി നല്ല മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോതമംഗലത്ത് യക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കാർമ്മികത്വത്തിൽ രാത്രിയിൽ പെസഹ ശുശ്രൂഷ നടന്നു. അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കും.