Saturday, October 19, 2024
Kerala

ഗായത്രിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രവീൺ

തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ്(24) മരിച്ചത്. ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം പരവൂർ സ്വദേശി പ്രവീൺ പരവൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു

പോലീസ് ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. വാക്കുതർക്കത്തിനിടെ ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രവീൺ സമ്മതിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അരിസ്‌റ്റോ ജംഗ്ഷനിനുള്ള ഹോട്ടൽ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു

നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ഗായത്രി എട്ട് മാസം മുമ്പ് ജ്വല്ലറിയിൽ നിന്നും ജോലി നിർത്തി. പ്രവീണിനെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഷോറൂമിലേക്ക് സ്ഥലം മാറ്റിയിരുന്നു. തമിഴ്‌നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും ഇന്നലെ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് സൂചന

 

വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്ന് പ്രവീണിന്റെ വീട്ടിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രവീണും ഗായത്രിയും ഒരു പള്ളിയിൽ വെച്ച് താലി കെട്ടുന്നതിന്റെ ഫോട്ടോകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.