കസ്റ്റഡിയില്‍ മരിക്കേണ്ടി വന്നത് നീതീകരിക്കാനാവില്ല; സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ വച്ച ഒരാള്‍ കസ്റ്റഡിയില്‍ മരിക്കേണ്ടി വന്നത് നീതികരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.
‘ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അഗാധദുഖം രേഖപ്പെടുത്തുന്നു. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ വച്ച ഒരാള്‍ കസ്റ്റഡിയില്‍ മരിക്കേണ്ടി വന്നത് നീതികരിക്കാനാവില്ല. ഇത്തരം നീതിയുടെ ചതിക്കുഴികള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു’.