Friday, April 11, 2025
Kerala

കെ റെയില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ അപമാനിച്ചു; കൊടിക്കുന്നിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

 

ആലപ്പുഴ കെ റെയില്‍ സര്‍വെക്കെത്തിയ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് കൊടിക്കുന്നില്‍ സുരേഷ് എം പിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രാകരം കേസ്. ചെങ്ങന്നൂരില്‍ സര്‍വെക്കെത്തിയ വനിതാ ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമെതിരെ കൊടിക്കുന്നില്‍ സുരേഷ് തെറിവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തത്. എം പിയുടെ നേതൃത്വത്തില്‍ ചിലര്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും സി ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവഹേളിച്ചതായും പോലീസ് പറഞ്ഞു.

ഇന്നലെയാണ് ചെങ്ങന്നൂരില്‍ കെ റെയിലിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തിനിടെ ഉദ്യോഗസ്ഥരോട് കൊടിക്കുന്നില്‍ സുരേഷ് നിന്റെ തന്തയുടെ വകയാണോ സ്ഥലമെന്ന് ചോദിച്ചായിരുന്നു പ്രതിഷേധിച്ചത്. താന്‍ ജനപ്രതിനിധിയാണ്. നിന്നെക്കാള്‍ വലിയവനാണ്. നിന്റെ അച്ഛന്‍ സമ്പാദിച്ചതല്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞായിരുന്നു കൊടിക്കുന്നിലിന്റെ അസഭ്യവര്‍ഷം.

Leave a Reply

Your email address will not be published. Required fields are marked *