Friday, January 10, 2025
Kerala

എന്റെ രക്തത്തിനായി ഓടി നടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ: കെ ടി ജലീൽ

 

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതികരണവുമായി കെ ടി ജലീൽ. കുറച്ച് കാലം വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എന്റെ രക്തത്തിനായി ഓടി നടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.

സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും.
എന്തൊക്കെയായിരുന്നു പുകിൽ?
എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.
സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അത്‌കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.
കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?
പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!

 

Leave a Reply

Your email address will not be published. Required fields are marked *