ദത്തുകേസ്: സൈബർ ആക്രമണത്തിൽ നടപടിയില്ല; പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്ന് ‘കേരളം ലജ്ജിക്കണം’ ഫെയിം അനുപമ
ദത്തുകേസിൽ അന്വേഷണം നീതി യുക്തമല്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് അനുപമ. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ആരോപണ വിധേയാരിട്ടുള്ളവരെ മാറ്റിനിർത്തി അന്വേഷിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. കേരളം ലജ്ജിക്കണം എന്നാവശ്യപ്പെട്ട് അനുപമ നടത്തിയ സമരം സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. കുട്ടിയെ കിട്ടാനായി അനുപമ നൽകി ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി സ്വീകരിച്ചിരുന്നുമില്ല. തള്ളുമെന്ന് ഭീഷണി മുഴക്കിയതോടെ അനുപമ ഹർജി പിൻവലിച്ച് രക്ഷപ്പെടുകയായിരുന്നു
സി ഡബ്ല്യു സി, ശിശു ക്ഷേമ സമിതി എന്നിവിടങ്ങളിലെ ആരോപണ വിധേയർ ഇപ്പോഴും ആ സ്ഥാനങ്ങളിൽ തുടരുകയാണെന്നാണ് അനുപമയുടെ ആരോപണം. തെളിവ് നശിപ്പിക്കാനും സഹപ്രവർത്തകരെ സ്വാധീനിക്കാനുമുള്ള സാവകാശം ഇവർക്ക് ലഭിക്കും. ഇതിൽ അസംതൃപ്തിയുണ്ടെന്നും ആരോപണ വിധേയരെ മാറ്റിനിർത്തണമെന്നും അനുപമ ആവശ്യപ്പെട്ടു
സൈബർ ആക്രമണം നടന്നിട്ട് നടപടിയൊന്നുമുണ്ടായില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ഇവർ പറയുന്നു. കുട്ടിയെ സുരക്ഷിതമായി മറ്റൊരു കുടുംബത്തിന് കൈമാറിയ മാതാപിതാക്കളെയടക്കമാണ് പ്രതികളെന്ന് അനുപമ വിശേഷിപ്പിക്കുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ആരോപണവുമായി അനുപമ രംഗത്തുവരുന്നത്.