Tuesday, March 11, 2025
Kerala

ഭയപ്പെട്ടതു പോലെ കൊവിഡ് വർധനവില്ല; ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി

 

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും തുടരും. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്ഇക്കാര്യം അറിയിച്ചത്. ഇവ രണ്ടും തുടരണോയെന്ന കാര്യം ചൊവ്വാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗം വീണ്ടും ചർച്ച ചെയ്യും.

കൊവിഡിനൊപ്പം ജീവിക്കുകയെന്ന തീരുമാനത്തിലേക്കാണ് നാം പോകുന്നത്. അതിലൂന്നിയുള്ള തീരുമാനങ്ങളാകും ഉണ്ടാകുക. ബി ദ വാരിയർ എന്ന ക്യാമ്പയിനും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. എല്ലാവരും സ്വയം കൊവിഡ് പ്രതിരോധ പോരാളികളായി മാറുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഓണത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഭയപ്പെട്ടതുപോലെ വർധനവുണ്ടായിട്ടില്ല. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വർധനവില്ല. കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആശുപത്രികളിൽ അവസാന ആഴ്ച അഡ്മിറ്റായവരുടെ ശതമാനം കുറയുകയാണുണ്ടായത്.

വാക്‌സിനെടുത്തവരിൽ കുറച്ചു പേർക്കും കൊവിഡ് പോസിറ്റീവ് ആകുന്നുണ്ട്. എന്നാൽ രോഗം ഗുരുതരമാകുന്നത് വിരളമാണ്. അതുകൊണ്ട് തന്നെ വാക്‌സിനെടുത്തവർക്ക് രോഗം വരുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *