Tuesday, January 7, 2025
Kerala

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം നിശ്ചയിക്കുന്നതിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു

 

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ന്യൂനപക്ഷ സ്‌കോളർഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ തുടർന്ന് ഇന്ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചിരുന്നു.

എല്ലാ അർഥത്തിലും അഭിപ്രായ സമന്വയമാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഎമ്മാണ് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന നിർദേശം വെച്ചത്. നിലവിൽ ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന സമുദായങ്ങൾക്ക് അതിൽ കുറവ് വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കും ആനുപാതികമായി ആനുകൂല്യം ലഭ്യമാക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടത്.

ഹൈക്കോടതി വിധി എത്രയും വേഗം പാലിക്കണമെന്നായിരുന്നു കേരളാ കോൺഗ്രസ് എം, കേരളാ കോൺഗ്രസ് ജോസഫ്, ബിജെപി എന്നീ പാർട്ടികൾ ആവശ്യപ്പെട്ടത്. നൂറ് ശതമാനവും മുസ്ലീം വിഭാഗത്തിനാണ് പദ്ധതികൾ അവകാശപ്പെട്ടതെന്ന് മുസ്ലീം ലീഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *