സംസ്ഥാനത്ത് 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കാലവര്‍ഷം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ പാലക്കാട് ഒഴികെ 13 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.