ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്; ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ
സർവകലാശാലാ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ കാര്യങ്ങളിലും ഇടപെടൽ വരുമ്പോൾ ചാൻസലർ സ്ഥാനത്ത് തുടരാനാകില്ല. ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം സംവാദങ്ങൾ നടക്കേണ്ടത്. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ടപ്പോൾ താൻ നിശബ്ദനായി.
ആരുമായി ഏറ്റുമുട്ടലുകൾക്കില്ല. ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. ഇത് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ല. പറയുന്നവർ പറയട്ടെ. ചാൻസലർ പദവി നൽകിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്. പിന്നെ നിയമപരമായ കാര്യങ്ങൾ എങ്ങനെ നിർവഹിക്കുമെന്നും ഗവർണർ ചോദിക്കുന്നു.