പന്തീരാങ്കാവ് യുഎപിഎ കേസ്; അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കി
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹെെബിന്റെയും താഹ ഫസലിന്റെയും ജാമ്യം ഹെെക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച എന്‍ഐഎ കോടതിയുടെ നടപടി തെറ്റാണെന്നും ഹെെക്കോടതി വ്യക്തമാക്കി. താഹ ഫസല്‍ ഉടന്‍ കോടതിയില്‍ കീഴടങ്ങണം. അലന്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഉടന്‍ ഹാജരാകേണ്ട. കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് അലനും താഹയ്ക്കും കൊച്ചിയിലെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് എന്‍ഐഎ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.