Monday, January 6, 2025
Kerala

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിൽ; മുഖ്യമന്ത്രിക്ക് രോഷമുണ്ടാകുന്നത് സ്വാഭാവികമെന്ന് ചെന്നിത്തല

 

‌പാർട്ടി സെക്രട്ടറിയുടെ മകനെ ഇഡി ചോദ്യം ചെയ്യുമ്പോൾ പിണറായിക്ക് രോഷമുണ്ടാകുക സ്വാഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം വരെ ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത കേന്ദ്ര ഏജൻസികൾ പിണറായിക്ക് ഇപ്പോൾ കൊള്ളരുത്തവരായി മാറി

 

പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് വിറ്റുണ്ടാക്കുന്ന കോടികളുടെ കണക്ക് പുറത്തുവരുമ്പോൾ അദ്ദേഹത്തിന്റെ അസ്വസ്ഥത സ്വാഭാവികമാണ്. വിവിധ പദ്ധതികളിലൂടെ ശിവശങ്കർ വഴിവിട്ട് നടത്തിയ സമ്പാദ്യവും നിയമനങ്ങളും കണ്ടെത്താൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി പരിഭ്രാന്തനാകുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു

പാർലമെന്ററി ജനാധിപത്യത്തിൽ അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പാർസമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏജൻസികൾ വഴിവിട്ട് പോകുന്നുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. എന്നാൽ അങ്ങനെയുണ്ടായിട്ടില്ല. അവർ സത്യം അന്വേഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *