സൈബറിടത്തില്‍ ഗീതു നേരിടുന്നത് നിന്ദ്യമായ ആക്രമണം,അങ്ങേയറ്റം സ്ത്രീവിരുദ്ധം’; ഡിവൈഎഫ്‌ഐ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഡിവൈഎഫ്‌ഐ. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന കാരണത്താല്‍ സൈബറിടത്തില്‍ ഗീതു നേരിടുന്നത് നിന്ദ്യമായ ആക്രമണമാണെന്ന് ഡിവൈഎഫ്‌ഐ ഫേസ്ബുക്കിൽ കുറിക്കുന്നു.
പൂര്‍ണ ഗര്‍ഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങൾ നടത്തുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ പുതുപ്പള്ളി തിരിച്ചറിയും. ജെയ്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി.