മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ പത്ത് ഷട്ടറുകൾ തുറന്നു; പ്രതിഷേധമുയർന്നതോടെ ഒമ്പതെണ്ണം അടച്ചു
മുല്ലപ്പെരിയാർ ഡാമിന്റെ പത്ത് സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് പുലർച്ചെ തുറന്നു. ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമുയർത്തി. സെക്കൻഡിൽ 8000 ഘനയടി വെള്ളമാണ് ഒഴുക്കിവിട്ടത്. മുന്നറിയിപ്പില്ലാതെയാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നതെന്ന് നാട്ടുകാർ ആരോപിച്ചു
സീസണിൽ ഇതാദ്യമായാണ് ഇത്രയധികം വെള്ളം തുറന്നുവിട്ടത്. മുൻകൂട്ടി അറിയിക്കാത്തതിനാൽ വള്ളക്കടവിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധം ഉയർന്നതോടെ തുറന്നുവിട്ട വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചു. ഉയർത്തിയ ഷട്ടറുകളിൽ ഒമ്പതെണ്ണം അടച്ചു. ഒരു ഷട്ടർ നിലവിൽ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്