നിതിനയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
കോട്ടയം: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിതിനയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. തുടര്‍ന്ന് തലയോലപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചയോടെ വൈക്കം തുറുവേലിക്കുന്നിലെ ബന്ധുവീട്ടില്‍ സംസ്‌കാരം നടത്തും.
സംഭവത്തില്‍ പിടിലായ കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടന്ന പാലാ സെന്റ് തോമസ് കോളജില്‍ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുക്കും. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അഭിഷേക് മൊഴി നല്‍കിയിരുന്നു.
ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട നിതിന മോള്‍. സഹപാഠിയായിരുന്നു പ്രതി അഭിഷേക്. പരീക്ഷ കഴിഞ്ഞിറങ്ങിയ നിതിനയെ അഭിഷേക് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു.