Sunday, January 5, 2025
Kerala

കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബറിൽ 71പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം: 71 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബര്‍ അടച്ചിട്ടു. ആന്റിജന്‍ പരിശോധനയിലാണ് മത്സ്യകച്ചവടക്കാര്‍ ഉള്‍പ്പടെ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയില്‍ ഇന്നലെ 633 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

 

ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 5 പേര്‍ക്കും, സമ്പര്‍ക്കം മൂലം 620 പേര്‍ക്കും, ഉറവിടം വ്യക്തമല്ലാത്ത 7 പേര്‍ക്കും, ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചട്ടുണ്ട്. ജില്ലയില്‍ ഇന്നലെ 213 പേര്‍ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *