Wednesday, April 16, 2025
Kerala

ഇന്ത്യൻ നിർമിത സ്പുട്‌നിക്-വി വാക്‌സിൻ സെപ്റ്റംബർ മാസത്തോടെ ലഭ്യമാകും

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിന് ക്ഷാമം നിലനിൽക്കുന്നതനിടെ ഫലപ്രാപ്തി കൂടിയ വാക്‌സിനുകളിലൊന്നായ റഷ്യയുടെ സ്പുടിനിക് വി യുടെ ഇന്ത്യൻ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലാബ്. സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ ലഭ്യമാക്കുന്ന കമ്പനിയാണ് ഡോ. റെഡ്ഡീസ് ലാബ്.

സ്പുട്‌നിക് വി നിർമിക്കാനാവശ്യമായ ഘടകകങ്ങളിൽ ഒന്നിന്റെ 31.5 ലക്ഷം ഡോസും മറ്റൊന്നിന്റെ 4.5 ലക്ഷം ഡോസും ഇതുവരെ ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കി. റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ട് ഇറക്കുമതി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും അവർ വ്യക്തമാക്കി. കൂടാതെ ഇന്ത്യയിലെ തങ്ങളുടെ പാർട്ണറുമാരുമായി ചേർന്ന് നിർമാണം വേഗത്തിലാക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഒക്ടോബർ-സെപ്റ്റംബർ മാസത്തോടെ ഇന്ത്യൻ നിർമിത സ്പുട്‌നിക് വി വിപണിയിൽ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അവർ അറിയിച്ചു. രണ്ട് ഡോസുള്ള സ്പുട്‌നിക്-വി ക് നേരത്തെ തന്ന ഡിജിസിഎയുടെ അനുമതി ലഭിച്ചിരുന്നു.

അതേസമയം സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കയ്യിൽ നിലവിൽ 3.14 കോടി ഡോസ് കോവിഡ് വാക്‌സിൻ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 49,64,97,050 ഡോസ് കോവിഡ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് നൽകിയെന്നും സർക്കാർ അറിയിച്ചു.

ഇന്ന് രാവിലെ ഏഴുമണി വരെ കണക്ക് പ്രകാരം രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം 47.22 കോടി ഡോസ് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,06,598 കോടി ഡോഡ് വാക്‌സിൻ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *