മഹാരാഷ്ട്രയിൽ നടന്നത് ഇഡി സ്പോൺസേഡ് അട്ടിമറി, ജനങ്ങൾ അംഗീകരിക്കില്ല, പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ല
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ നടന്നത് ഇഡി സ്പോൺസേഡ് അട്ടിമറിയെന്ന് കോൺഗ്രസ്. അട്ടിമറി ജനങ്ങൾ അംഗീകരിക്കില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. അട്ടിമറി പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. രാഷ്ട്രീയ ധാർമികതയുടെ അധപ്പതനത്തിൻ്റെ പാരമ്യം എന്നും വേണുഗോപാൽ വിമർശിച്ചു. ബിജെപിയുടെ തരം താണ കളിയാണിത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പവാറുമായി സംസാരിച്ചു.
റോമാ നഗരം കത്തിയെരിയുമ്പോൾ വീണവായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് പ്രധാനമന്ത്രി. മണിപ്പൂരിൽ അക്രമം നടക്കുമ്പോൾ മറ്റൊരു സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറി നടക്കുന്നു. ബിജെപിക്ക് രാഷ്ട്രീയധർമ്മമില്ല. ഒരു സംസ്ഥാനം കത്തിയെരിയുമ്പോൾ സമാധാനം പുനസ്ഥാപിക്കുന്നതിന് പകരം മറ്റൊരു സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടിയെ പിളർത്താൻ നോക്കുകയാണ് ബിജെപിയെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.